ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലെവൽ 164 മീറ്ററാണ്.

ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പിന്‍റെ മൂന്നാം ഘട്ടമായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് വെള്ളം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും തയ്യാറെടുപ്പുകളും നടത്താൻ കെ.എസ്.ഇ.ബി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Previous

കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

Read Next

അമിത് ഷായെ ക്ഷണിച്ചതിൽ വിസ്മയം;വി ഡി സതീശൻ