ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ്റ്റാന്റ് കം ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് കടമുറികള്‍ ലൈസന്‍സ് ഫീസ് വ്യവസ്ഥയില്‍ ഭേദഗതി ആവശ്യ പ്പെട്ട് നഗരസഭയുടെ അപേക്ഷ തദ്ദേശസ്വയം ഭരണ വകുപ്പ് തള്ളിയ സംഭവം അജണ്ടയായ നഗരസഭ യോഗത്തിൽ ഇന്നലെ പ്രതിപക്ഷ ബഹളം.
വീണ്ടും ബദൽ നിർദ്ദേശങ്ങളും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഡെപ്പോസിറ്റില്ലാതെ കടമുറികൾ കൊടുക്കാനുള്ള നിർദ്ദേശം ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുണ്ടായി. തുടർന്ന് പ്രതിപക്ഷത്തിന്റെ 12 വോട്ടുകൾക്കെതിരെ 24 വോട്ടുകൾക്ക് ഭേദഗതി പാസായി. ഇപ്പോഴുണ്ടായ അവസ്ഥക്ക് കാരണം കാഞ്ഞങ്ങാട് നഗരസഭയിലെ ഭരണപക്ഷമാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ഒരിക്കലും സാധാരണ ക്കാർക്ക് താങ്ങാനാവുന്ന രൂപത്തിലുള്ള ഡെപോസിറ്റല്ല നഗരസഭ ഭരണകൂടം ഇട്ടിരിക്കുന്നത്. കൂടാതെ ഡെപ്പോസിറ്റില്ലാതെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കൊടുത്താൽ വരുമാനം കിട്ടുമോയെന്നും യു.ഡി.എഫ് കൗൺസിലർമാർ ചോദിച്ചു. നേരത്തെ മുറികൾക്ക് മുവായിരം രൂപ വാടകയ്ക്ക് നൽകാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് ആറായിരം രൂപ വാടക ആക്കി .
പിന്നീട് അത് മുവായിരമാക്കി കുറച്ച നഗരസഭ ഭരണകൂടം അലാമിപ്പള്ളി ബസ് സ്റ്റാന്റിന്റെ കാര്യത്തിൽ യാതൊരു മുൻ ധാരണയുമില്ലാത്ത രൂപത്തിലാണ് കാര്യങ്ങൾ കാണുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ലേലത്തിന് ആളെത്താതിരുന്നതിന് കാരണമെന്നും പ്രതിപക്ഷം പറയുന്നു.