ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്്റു കോളേജ് വിദ്യാര്‍ത്ഥിനിക്ക് നിയമാനുസൃതമായ കണ്‍സഷന്‍ നിഷേധിക്കുകയും സ്ഥിരമായി അപമര്യാദയായി പെരുമാറുകയും ചെയ്ത കുറ്റത്തിന് സ്വകാര്യ ബസ്സിന്റെ ഡ്രൈവര്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും നടപടി.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആർ. മനുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കുറ്റക്കാരായ ബസ്സ് ജീവനക്കാരോട് മോശമായ പെരുമാറ്റത്തിന് പിഴയീടാക്കുകയും മേലില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിൽ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.
ജീവനക്കാർ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുന്ന പരാതികള്‍ കൂടി വരികയാണെന്നും, അന്വേഷണം നടത്തി കണ്ടക്ടര്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബിജു . എസ് അറിയിച്ചു സർക്കാർ നിയമാനുസൃതമായി അനുവദിച്ച കൺസഷൻ വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയുള്ള കർശ്ശന മുന്നറിയിപ്പാണ് ബസ് ജീവനക്കാരിൽ നിന്നും പിഴയീടാക്കിയ നടപടി.