ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മരക്കൊമ്പ് ദേഹത്ത് വീണ് റിട്ട. എസ് ഐ മരിച്ചു. മടിക്കൈ ചേടിറോഡിലെ താഴത്തു വീട്ടിൽ എം.വി.ചന്ദ്രനാണ് 58, മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം. രണ്ട് ദിവസം മുമ്പ് വീട്ടുപറമ്പിൽ മരം മുറിച്ചിരുന്നു. ഈ സമയം ഒരു മരക്കൊമ്പ് മറ്റൊരു മരത്തിൽ കുടുങ്ങിക്കിടന്നിരുന്നു.
കൊമ്പ് വെള്ളിയാഴ്ച വൈകീട്ട് ചന്ദ്രൻ ഒറ്റക്ക് ചെന്ന് വലിച്ച് താഴെയിടുന്നതിനിടെ അബദ്ധത്തിൽ ദേഹത്ത് പതിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ചന്ദ്രനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടര വർഷം മുമ്പ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്ന് എസ് ഐ ആയിട്ടായിരുന്നു ചന്ദ്രൻ റിട്ടയർ ചെയ്തത്.
വാഴുന്നോറടി മധുരംകൈ സ്വദേശിയും പരേതരായ കോമൻ നായരുടെയും മാണി അമ്മയുടെയും മകനാണ്. ഭാര്യ: ടി .വി. റീന.മക്കൾ: രേവതി ,അശ്വതി .മരുമക്കൾ: പ്രവീൺ കാലിച്ചംപൊതി (റെയിൽവേ ഉദ്യോഗസ്ഥൻ) ,പ്രണവ് . സഹോദരങ്ങൾ : അമ്പൂഞ്ഞി, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, കുഞ്ഞിക്കോരൻ പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ,മാധവി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.