ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമാധാനാന്തരീക്ഷം തകർക്കാൻ അവർ ബോധപൂർവമായ ശ്രമം നടത്തുകയാണ്. അതിനുള്ള എല്ലാ പ്രോത്സാഹനവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജന്റെ വാക്കുകൾ,
” കല്ലുകളും ആയുധങ്ങളുമായി മൂന്ന് ബൈക്കുകളിലായി എത്തിയാണ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ശബ്ദം കേട്ട് പുറത്തിറങ്ങിയാൽ ആരെയെങ്കിലും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നതായി മനസ്സിലാക്കുന്നു.
തിരുവനന്തപുരം മുനിസിപ്പാലിറ്റി നന്നായി പ്രവർത്തിക്കുന്നു. മുനിസിപ്പാലിറ്റി സുഗമമായി പ്രവർത്തിക്കാൻ ബിജെപി സാധാരണയായി അനുവദിക്കില്ല. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയും ചർച്ച തടസ്സപ്പെടുത്തുകയുമാണ് പതിവ് പരിപാടി. തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടകാലത്തിന് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് 30 ഓളം അംഗങ്ങളുണ്ടായിരുന്നു. അതിന്‍റെ ദുരന്തം അനുഭവിക്കുകയാണ്.”