ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കരണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചു. മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. റിപ്പോർട്ടുകൾക്കായി, www.kshec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പ്രൊഫ. ശ്യാം. ബി. മേനോൻ ചെയർമാനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, പ്രൊഫ. എന്‍. കെ. ജയകുമാർ ചെയർമാനായ സർവ്വകലാശാലാനിയമ പരിഷ്കരണ കമ്മീഷൻ, പ്രഫ. സി ടി അരവിന്ദകുമാർ ചെയർമാനായ പരീക്ഷാപരിഷ്കരണ കമ്മീഷൻ എന്നീ കമ്മീഷനുകളാണ് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിച്ചത്.