ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ്. ഓഫീസിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പുലർച്ചെ 1.10 ഓടെയാണ് മേട്ടുകടയിലെ ഓഫീസിന് നേരെ കല്ലേറുണ്ടായത്.
ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ബോണറ്റിലാണ് കല്ല് വീണത്. കാറിന് സമീപത്ത് നിന്ന് ഒരു കഷണം ഗ്രാനൈറ്റ് കണ്ടെടുത്തു. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ ഓഫീസിലുണ്ടായിരുന്നു. ഓഫീസിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ബൈക്കിലെത്തിയ സംഘത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. സി.പി.എമ്മിലെ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കാൻ പാർട്ടി ഓഫീസ് ആക്രമിച്ച കഥ കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.