പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പിന്‍വലിക്കണം; രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ മറ്റ് പ്രവര്‍ത്തികള്‍ക്കും തടയാൻ വേണ്ടി ടെക്‌നോളജി സ്‌പേസില്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ഡിജിറ്റൽ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾക്കായി ഒരു പുതിയ ചട്ടക്കൂട് കെട്ടിപ്പടുക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വ്യക്തികളെ നിരീക്ഷിക്കുന്നതിന് വേണ്ടി അനധികൃതമായി ഉപയോഗിച്ചു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച കമ്മിറ്റിക്ക്, അത്തരത്തില്‍ ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിന്റെ നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല.” എന്ന സുപ്രീംകോടതിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണവും.

Read Previous

പാന്‍ ഇന്ത്യന്‍ ചിത്രമായി മോഹന്‍ലാലിന്റെ ‘ഋഷഭ’ വരുന്നു

Read Next

ഇന്ത്യയുടെ കരുതൽ ധന​ശേഖരം ഇടിഞ്ഞു