ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുടെ രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.
തോമസ് ഡാനിയേലിന്‍റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 9ന് അവസാനിച്ചിരുന്നു. എന്നാൽ അന്ന് കോടതി അവധിയിലായതിനാൽ റിമാൻഡ് നീട്ടാൻ പ്രത്യേക കോടതി ഉത്തരവിറക്കിയിരുന്നില്ല. അതേസമയം അടുത്ത മാസം 19ന് ഹാജരാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 9 മുതൽ അനധികൃതമായി തടങ്കലിലായിരുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു, ഇതേ തുടർന്നാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.