ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസ് ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. പഴയങ്ങാടി വെങ്ങര സ്വദേശിയുടെ പരാതിയിലാണ് കേസ്.
തട്ടിപ്പിനിരയായ പഴയങ്ങാടി വെങ്ങരയിലെ അബ്ദുൾ റഹിമാന്റെ പരാതിലാണ് ചന്തേര പോലീസ് ഫാഷൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർ ടി. കെ. പൂക്കോയ തങ്ങൾ , ചെയർമാൻ എം. സി ഖമറുദ്ദീൻ എം.എൽ. ഏ.എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
2017 ലാണ് അബ്ദുൾ റഹ്മാൻ ഫാഷൻ ഗോൾഡിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചത്. ചെറുവത്തൂരിലുള്ള ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ 2017 സെപ്തംബർ 23 ന് നേരിട്ടാണ് പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച പണം തിരികെ കൊടുക്കാതെ സ്ഥാപനം ഇദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു.
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വരും ദിവസങ്ങളിൽ കൂടുതൽപ്പേർ പരാതിയുമായി പോലീസിനെ സമീപിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട് .ജ്വല്ലറിത്തട്ടിപ്പിനിരയായ 12 പേർ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിൽ ചന്തേര പോലീസ് ഐ. പി. നിസ്സാം നടപടിയൊന്നുമെടുത്തിരുന്നില്ല.
ചന്തേര ഐ. പി ആയി പി. നാരായണൻ ചുമതലയേറ്റതിന് പിന്നാലെ യാണ് നിക്ഷേപത്തട്ടിപ്പിൽ കേസുകൾ റജിസ്റ്റർ ചെയ്യാനാരംഭിച്ചത്. എണ്ണൂറോളം പേരിൽ നിന്ന് 132 കോടി രൂപയോളം തട്ടിയെടുത്ത വൻ തട്ടിപ്പാണ് ഫാഷൻ ഗോൾഡ് നടത്തിപ്പുകാരായ പൂക്കോയ തങ്ങളും, എം. സി. ഖമറുദ്ദീൻ എം.എൽ. ഏ യും നടത്തിയത്.