ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. മുഖ്യമന്ത്രി ഹേമന്ത് സോറനെ ശനിയാഴ്ച ഗവർണർ അയോഗ്യനാക്കാനാണ് സാധ്യത. മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഗവർണർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ഇന്നലെ ലഭിച്ചെങ്കിലും ഗവർണർ ഇതുവരെയും അയോഗ്യത പ്രഖ്യാപനം നടത്തിയിട്ടില്ല.
ഹേമന്ത് സോറനെ അയോഗ്യനാക്കിയ വിജ്ഞാപനം രാജ്ഭവനിൽ നിന്ന് പുറത്തുവന്നാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ല. ഇതോടെ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയും രാജിവയ്ക്കും. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും.
വിജ്ഞാപനം വന്നയുടൻ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ സോറനുമായി അടുത്ത വൃത്തങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, ജാർഖണ്ഡിൽ ഗവർണർ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ യുപിഎ എംഎൽഎമാർ യോഗം ചേർന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.