ചന്തേര :നൂറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി പൂട്ടിയിട്ട ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയുടെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കേയ തങ്ങൾ മുങ്ങി.
ആഗസ്റ്റ് 31 വരെ ചന്തേര പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വീട്ടിൽ തന്നെയുണ്ടായിരുന്ന പൂക്കോയ സപ്തംബർ 1 –നാണ് മുങ്ങിയത്.
തങ്ങൾ മുങ്ങിയതായി പൂക്കോയയുടെ മാനേജർ സൈനുൽ ആബിദീൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പു കേസ്സിൽ ഒന്നാം പ്രതിയായ മഞ്ചേശ്വരം എം. എൽ. ഏ ,എം.സിഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിന് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ എം. സി. ഖമറുദ്ദീന് നോട്ടീസ് നൽകും .
ഖമറുദ്ദീൻ ഇപ്പോൾ താമസം ഉപ്പളയിലുള്ള വാടക വീട്ടിലാണ് പടന്ന എടച്ചാക്കൈയിലുള്ള സ്വന്തം വീട്ടിൽ വല്ലപ്പോഴും മാത്രമാണ് എത്താറുള്ളത്.