ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഫാഷൻ ഗോൾ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം. സി. ഖമറുദ്ദീൻ എം. എൽ. ഏയ്ക്കെതിരെ നടപടിയെടുക്കാത്ത ലീഗ് നേതൃത്വത്തെ വിമർശിച്ച് അഭിഭാഷകൻ ഷുക്കൂർ ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പ് ചർച്ചയായി.
മതരാഷ്ടീയ മാഫിയ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട് .
മത, രാഷ്ട്രീയ നേതാക്കളെന്ന വിശ്വാസ്യത മുതലെടുത്താണ് ടി. കെ. പൂക്കോയ തങ്ങളും , എം. സി. ഖമറുദ്ദീനും ഫാഷൻ ഗോൾഡിന് വേണ്ടി ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ചതെന്നാണ് ഇദ്ദേഹം ഫേസ് ബുക്കിൽ വിമർശിക്കുന്നത്.
അതിനാൽ ലീഗ് നേതൃത്വത്തിന് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും ഇദ്ദേഹം വാദിക്കുന്നു.
മതത്തിന്റെ ഒാരം ചാരി നടത്തിയ രാഷ്ട്രീയ മാഫിയാ പ്രവർത്തനമാ ണ് ഫാഷൻ ഗോൾഡ് നിക്ഷപത്തട്ടിപ്പിൽ നടന്നതെന്നും ഇദ്ദേഹം പറയുന്നു.
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും മുസ്ലിം ലീഗ് പാർട്ടി ഖമറുദ്ദീനെ സഹായിച്ചെന്നും ഇദ്ദേഹം പറയുന്നു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പാർട്ടി എം. എൽ. ഏയോട് വിശദീകരണം ചോദിക്കുകയോ നടപടി സ്വികരിക്കുകയോ ചെയ്യണമെന്നാണ് സി. ഷുക്കുർ ആവശ്യപ്പെടുന്നത്.
ഈ ഘട്ടത്തിൽ എം. എൽ. ഏയുടെ പാർട്ടി അഭിപ്രായം പറയണമെന്നും , 800 സാധാരണക്കാരിൽ നിന്നും 132 കോടിയോളം രൂപ തട്ടിയെടുത്ത് ജനങ്ങളെ വഞ്ചിച്ച രാഷ്ട്രീയ മാഫിയ പ്രവർത്തനത്തെ തള്ളിപ്പറയാൻ പാർട്ടി തയ്യാറുണ്ടോയെന്നും ഷുക്കൂർ ചോദിക്കുന്നു.
ലീഗിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പാർട്ടി തനിക്കും കുടുംബാംഗങ്ങൾക്കും നൽകിയ അംഗീകാരം വിളിച്ചു പറഞ്ഞ് ചോദ്യത്തിൽ നിന്നും ഒളിച്ചോടുന്നത് മൗഢ്യമാണെന്നും , പാർട്ടിയിൽ നന്നായി അധ്വാനിച്ച് നേടിയ അർഹതപ്പെട്ട അംഗീകാരങ്ങളായിരുന്നു അവയെന്നും മുൻ ലീഗ് സഹയാത്രികൻ കൂടിയായ സി. ഷുക്കുർ ഫേസ് ബുക്കിൽ കുറിക്കുന്നു.