ഉദുമ കിഴക്കേക്കരയിൽ പോലീസിന് നേരെ അക്രമം

കാഞ്ഞങ്ങാട് : പോലീസിനെ ക്കണ്ട് സ്വന്തം വീട് അടിച്ചു തകർക്കുകയും  പോലീസിസുദ്യോഗസ്ഥനെ ഒാട് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പികുകയും ചെയ്ത ബി. ജെ . പി പ്രവർത്തകനെതിരെ  പോലീസ് കേസ്സെടുത്തു.   

ബേക്കൽ കിഴക്കേക്കരയിലെ ബി.ജെ. പി അനുഭാവി അയ്യപ്പനാണ്  കിഴക്കേക്കരയിൽ ബേക്കൽ എസ്. ഐ, പി. അജിത്തിനെയും പോലീസ് സംഘത്തെയും കയ്യേറ്റം ചെയ്തത്. 

 കഴിഞ്ഞ ദിവസം കിഴക്കേക്കരയിലുണ്ടായ  സി. പി. എം , ബി. ജെ. പി സംഘർഷക്കേസുകളിലെ  പ്രതികളെ അന്വേഷിച്ചാണ് പോലീസെത്തിയത്.  ദീപുവെന്ന പ്രതിയുടെ വീട്ടിലേക്ക്  പോവുകയായിരുന്ന പോലീസിനെ തടഞ്ഞ അയ്യപ്പൻ , പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും , ഒാട് കൊണ്ടുള്ള ഏറിൽ പോലീസ് ഡ്രൈവർ  ജയേഷിന് 28, പരിക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം സ്വന്തം വീടിന്റെ ജനാല ചില്ലുകളും , വാതിലുകളും  ബി. ജെ. പി പ്രവർത്തകൻ അടിച്ചു തകർത്തു.

ജനാലച്ചില്ല് തകർക്കുന്നതിനിടെ  അയ്യപ്പന്റെ കൈക്ക് പരിക്കേറ്റു പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടല്ല. പോലീസിനെ അക്രമിച്ചതിന് അയ്യപ്പനെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു. കയ്യേറ്റത്തിനിരയായ പോലീസ് ജീപ്പ് ഡ്രൈവർ ജയേഷിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

LatestDaily

Read Previous

അവർ കരിദിനം വീട്ടിൽ ആചരിച്ചു

Read Next

ലീഗിനെതിരെ അഭിഭാഷകന്റെ ഫേസ് ബുക്ക് പ്രതിഷേധം