ആക്ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ആക്ടിവിസ്റ്റ് രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. രേഖ രാജിനെ എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

രേഖാ രാജിന് പകരം നിഷയെ നിയമിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. രേഖ രാജിനെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചിരുന്നു. 2019 ലാണ് നിയമിതയായത്.

Read Previous

രാമന്തളിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Read Next

കടലിൽ കാണാതായ മത്സ്യ ബന്ധന തൊഴിലാളികളെ അഞ്ചാം നാൾ പുറംകടലിൽ കണ്ടെത്തി