ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തലശ്ശേരി : തലായി ഗോപാല പേട്ട മത്സ്യ ബന്ധന തുറമുഖത്ത് മീൻപിടിക്കാൻ പോയി കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ തിരച്ചിൽ സംഘം ധർമ്മടം പുറംകടലിൽ അഞ്ചാം ദിവസം കണ്ടെത്തി . ചാലിൽ മാളികത്താഴത്ത് എം. ടി.ഹനീഫയുടെ സാറാസ് എന്ന് പേരുള്ള ഫൈബർ ബോട്ടിൽ മൽസ്യബന്ധനത്തിന് പോയ തിരുവനന്തപുരം വലിയ പള്ളി സ്വദേശി ഡേവിഡ്സൺ (60) ഗോപാല പേട്ട കിണറ്റിൻകര വീട്ടിൽ നിഷാന്ത് 48, ചാലിൽ ചർച്ച് കോമ്പൗണ്ടിലെ ബാബു 55, എന്നിവരാണ് ഇന്നലെ വൈകിട്ടോടെ തലായിൽ തിരിച്ചെത്തിയത് .
കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് .ഫിഷറീസ് റസ്ക്യൂ ,മറൈൻ വിഭാഗം സംയുക്തമായി നടത്തിയ തിരിച്ചലിലാണ് ധർമ്മടം ഭാഗത്ത് നിന്നും 19നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയോടെ ബോട്ടും തൊഴിലാളികളെയും കണ്ടെത്തിയത് . ഇരട്ട എഞ്ചിനുള്ള സാറാസിന്റെ രണ്ട് എഞ്ചിനും തകരാറിലായതാണ് തിരിച്ചെത്താൻ തടസ്സമായതെന്ന് മൂവരും പറഞ്ഞു. എഞ്ചിനുകൾ നിലച്ച് കടലിൽ കുടുങ്ങിയത് പുറംകടലിൽ പോവുന്ന മറ്റു ബോട്ടുകാർ കണ്ടിരുന്നു. തിരിച്ചു വരുമ്പോൾ കൂടെ കൊണ്ടു പോവാമെന്ന് ഇവർ പറഞ്ഞിരുന്നു. എന്നാൽ തിരയിളക്കത്തിൽ സ്ഥാനം മാറിയതിനാൽ അവർക്ക് സാറാസിനെ കണ്ടെത്താനായില്ല.. കരയിലെത്തിയ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് കോസ്റ്റൽ പോലിസും മറൈൻ എൻഫോസ് മെൻറും ഹെലിക്കോപ്റ്റർ ഉൾപെടെ എത്തിച്ച് കടലിൽ തിരഞ്ഞത്.
ഒടുവിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ 20 നാണ് മൂവരും കടലിൽ പോയിരുന്നത് . 22 ന് തിരിച്ചെത്തേണ്ടതായിരുന്നു . അധിക ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കരുതിയതിനാൽ പട്ടിണിയായില്ല.എന്നാൽ വയർലസ് ഇല്ലാത്തതും മൊബൈലിന് റേഞ്ച് കിട്ടാത്തതും കാരണം അപകട വിവരം കരയിലറിയിക്കാനായില്ല.