നാടുവിട്ട ഫര്‍ണിച്ചര്‍ കമ്പനി ദമ്പതികളെ കണ്ടെത്തി

തലശ്ശേരി: ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട ദമ്പതികളെ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ്കബീര്‍ 58, ഭാര്യ ശ്രീദിവ്യ 48, എന്നിവരെ കോയമ്പത്തൂരിലാണ് പോലീസ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വെച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികള്‍ പോയത്. തലശേരി എരഞ്ഞോളി വ്യവസായ പാര്‍ക്കിലാണ് ഇവര്‍ ഫാക്ടറി നടത്തിയിരുന്നത്. പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

ഇതിനെതിരേ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തുക ഗഡുക്കളാക്കി അടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അനുകൂല വിധി നേടിയിട്ടും സ്ഥാപനം തുറന്ന് നല്‍കാത്തതില്‍ ദമ്പതിമാര്‍ മനോ വിഷമത്തിലായിരുന്നു

LatestDaily

Read Previous

പാളങ്ങളിൽ ഇരിക്കുന്നവർ നിരീക്ഷണത്തിൽ 

Read Next

രാമന്തളിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം