‘രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ അനുഗ്രഹം’: ഹിമന്ത ബിശ്വ ശര്‍മ

ഡൽഹി: രാഹുല്‍ ഗാന്ധി ബിജെപിയുടെ അനുഗ്രഹമാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയത്.

2015ൽ താൻ എഴുതിയ കത്തും ഗുലാം നബി ആസാദിന്‍റെ രാജിക്കത്തും പരിശോധിച്ചാൽ അതിൽ ധാരാളം സാമ്യതകൾ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്ന് എല്ലാവർക്കും അറിയാമെന്നും സോണിയ ഗാന്ധി പാർട്ടിയെയല്ല, മകനെയാണ് പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

വിഴിഞ്ഞം അതിജീവനത്തിന്റെ സമരമാണ്, മുന്നോട്ട് കൊണ്ടുപോകും: സമരസമിതി കണ്‍വീനര്‍

Read Next

കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോയെന്ന് പികെ ശ്രീമതി