ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ചു

ബീഹാർ: മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാർ പൊലീസ് അവസാനിപ്പിച്ചു. കേരളത്തിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കോച്ച് രവി സിങ്ങിന്‍റെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചെങ്കിലും അന്വേഷണത്തിൽ ഇക്കാര്യം ബിഹാർ പൊലീസ് കണക്കിലെടുത്തില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.

ഏപ്രിൽ 26നാണ് കെ.സി ലിതാരയെ പട്നയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഐജിഐഎംഎസ്) സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏപ്രിൽ 27ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മരണദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ആ സമയത്ത് കുറ്റാരോപിതനായ കോച്ച് രവി സിങ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്‍റെ പരാതിയിൽ രവി സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

K editor

Read Previous

പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡായ അനോമലി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

Read Next

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണം: വി.ഡി സതീശന്‍