ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല

ഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ‘കോൺഗ്രസിനു തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കോൺഗ്രസിന് ഇതൊരു പ്രഹരമാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് വായിക്കുന്നത് വേദനാജനകമാണ്. ഇന്ത്യയിലെ പഴക്കമുള്ള മഹത്തായ പാർട്ടി പൊട്ടിത്തെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭീതിതവുമാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് രാജി. നേരത്തെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് ആസാദ് രാജിവെച്ചിരുന്നു.

K editor

Read Previous

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

Read Next

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു