ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ

ഗവർണർ സ്ഥാനത്തിരുന്ന് ഇർഫാൻ ഹബീബിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇർഫാൻ ഹബീബിനെ മറ്റാരെക്കാളും നന്നായി ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇർഫാൻ ഹബീബ് ലോകം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് ചെയ്യേണ്ടത്. ഗവർണറുടെ പദപ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും രാജ പറഞ്ഞു.

ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുളള ഫാസിസ്റ്റ് രാഷ്ട്രീയത്തെ ന്യായീകരിക്കാനുളള ഒരു മുസ്ലിം മുഖമാണ് ഗവർണർക്കെന്ന് എം.എ ബേബി ആരോപിച്ചിരുന്നു.

K editor

Read Previous

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി

Read Next

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി