കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും തോറ്റതിന് പിന്നാലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് എത്തിയത്. പ്രഗ്നാനന്ദയാണ് കമന്റുകളിൽ നിറയുന്നത്.

കാൾസന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിരവധി മലയാളികളുടെ കമന്‍റുകളുണ്ട്. ‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

“ലോകത്ത് തന്നെ ജയിക്കാൻ ആരുമില്ലെന്ന് കരുതിയ മാഗ്നസ് കാർസണ് ഒരു ഒന്നൊന്നര എതിരാളിയുണ്ട്, ഇവിടെ ഇന്ത്യയിൽ,” ചിലർ കമന്റ് ചെയ്തു. നിരവധി പേർ പ്രഗ്നാനന്ദയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രഗ്നനന്ദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും കമന്‍റ് ബോക്സിലുണ്ട്. നിരവധി ട്രോളുകളും ആളുകൾ കമന്‍റുകളായി ഷെയർ ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള മത്സരത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്.

Read Previous

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

Read Next

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ