യുവതിയുടെ ഭർത്താവും കാമുകനും ഏറ്റുമുട്ടി

കാഞ്ഞങ്ങാട്   : ഭർതൃമതിയുടെ കാമുകനും ഭർത്താവും ഏറ്റുമുട്ടി 3 പേർക്ക് പരിക്ക് . 2 പേർ ആശുപത്രിൽ

തിരുവേണ ദിവസം 11 മണിയോടെയാണ് ഉപ്പിലിക്കൈയിൽ യുവതിയുടെ കാമുകനും ഭർത്താവും  തമ്മിൽ ഏറ്റുമുട്ടിയത്.

കാഞ്ഞങ്ങാട് കെ. വി. ആർ. കാർ ഷോറും ജീവനക്കാരിയും കുമ്പളപ്പള്ളി പെരിയങ്ങാനം  സ്വദേശിനിയുമായ രമ്യയുടെ 32, ഭർത്താവ് ഉപ്പിലിക്കൈ ഏഴാത്തോട്ടെ മനോജ് 42, രമ്യയുടെ കാമുകനും വയറിങ്ങ് തൊഴിലാളിയുമായ ചൂട്ട്വത്തെ നിധിൻ 26, എന്നിവരാണ് ഏറ്റുമുട്ടിയത്. 

2020 മാർച്ച് 24 ന് പുലർച്ചെയാണ് രമ്യ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം  വീടു വിട്ടത് . മകനെയും ഒപ്പം കൂട്ടിയിരുന്നെങ്കിലും  പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. തന്റെ 2 ലക്ഷത്തോളം രൂപയും സ്വർണ്ണാഭരണങ്ങളുമായാണ് ഭാര്യ  വീടുവിട്ടതെന്ന് മനോജ് പറഞ്ഞു . പണവും സ്വർണ്ണവും തിരികെ കൊടുക്കാൻ മാനോജ് ഭാര്യയോടാവശ്യപ്പെട്ടു.

പണവും സ്വർണ്ണവും തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച്  ഭാര്യയും കാമുകനും ചേർന്ന് തന്നെ വിളിച്ചു വരുത്തി  അക്രമിക്കുകയായിരുന്നെന്ന്  മനോജ് പറഞ്ഞു. തിരുവോണ ദിവസം ചൂട്ട്വത്തെ നിധിന്റെ വീട്ടിലെത്തിയ തന്നെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മനോജ് സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്. മനോജ് വെട്ടിപ്പരിക്കേച്ചുവെന്ന ആരോപണവുമായി നിധിനും നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ ചികിത്സയിലാണ് . ഇദ്ദേഹത്തിന്റെ പരാതിയിൽ മാനോജിനെതിരെ ഹോസ്ദുർഗ്  പോലീസ് കേസെടുത്തു.

നിയമപ്രകാരം വിവാഹബന്ധം വേർപെടുത്താതെയാണ് രമ്യ കാമുകനൊപ്പം വീടുവിട്ടത് . പ്രവാസിയായാ മനോജും രമ്യയും വിവാഹിതരായത് 16 വർഷം മുമ്പാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട് ഗൾഫിൽ നിന്ന് എൻ. ആർ. ഐ നിക്ഷേപം വഴി താൻ നാട്ടിലേക്ക് പണമയച്ചിരുന്നുവെന്നും ഈ നിക്ഷേപത്തിലുള്ള തുക താനറിയാതെ ഭാര്യ പിൻവലിച്ചെന്നും മനോജ് ആരോപിച്ചു.

Read Previous

കാഞ്ഞങ്ങാട്ട് 3.5 ലക്ഷത്തിന്റെ വൈദ്യുതി മോഷണം

Read Next

ബലാൽസംഗക്കേസ്സ് പ്രതിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ കാൽ തല്ലിയൊടിച്ചു