മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്? വിഴിഞ്ഞം സമരത്തെ തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ വിഴിഞ്ഞം സമരത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. “സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. തമിഴ്നാട് കൊണ്ടുപോകേണ്ടിയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. ഇത്ര കൊല്ലമായുള്ള പദ്ധതി നിർത്തിവയ്ക്കാൻ ആകുമോ?” ഇ പി ജയരാജൻ ചോദിച്ചു

അതേസമയം വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച ഫലപ്രദമായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പ്രതിഷേധക്കാർ ഉന്നയിച്ച അഞ്ച് പ്രശ്നങ്ങളിൽ പരിഹാരം ആയിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും സർക്കാർ സംരക്ഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഘട്ട പണിമുടക്ക് ഒത്തുതീർപ്പാകാതെ പോയിരുന്നു.

K editor

Read Previous

അംഗനവാടിയിൽ വിഷ പാമ്പ്; പാമ്പിനെ കണ്ടത് കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം

Read Next

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം