ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം; ഒരാൾ രക്ഷപെട്ടു

കോഴിക്കോട്: വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയപുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Previous

ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; പിന്നില്‍ ബിജെപിയെന്ന് എഎപി എംഎൽഎ

Read Next

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം