ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; പിന്നില്‍ ബിജെപിയെന്ന് എഎപി എംഎൽഎ

ന്യൂഡല്‍ഹി: തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നതായി ആം ആദ്മി എംഎൽഎ സോംനാഥ് ഭാരതി. ആരോപിച്ചു. സംഭവത്തിൽ ബിജെപിക്ക് പങ്കുണ്ടെന്നും മാളവ്യ നഗർ എംഎൽഎയായ അദ്ദേഹം ആരോപിച്ചു. അജ്ഞാതയായ ഒരു സ്ത്രീയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.

“ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് സംശയമുണ്ട്” അദ്ദേഹം ട്വീറ്റ് ചെയ്തു.

തങ്ങളുടെ 40 എം.എൽ.എമാരെ 20 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബി.ജെ.പിയിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് എ.എ.പി ആരോപിച്ചതിന് പിന്നാലെയാണ് ഭാരതി സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപയുടെ ഉറവിടത്തെ എഎപി വക്താവ് സൗരവ് ഭരദ്വാജും ചോദ്യം ചെയ്തു.

Read Previous

കൊട്ടിയൂരിൽ ഉരുൾപൊട്ടിയെന്ന് സംശയം; ബാവലി പുഴയിൽ ജലനിരപ്പ് കൂടി

Read Next

ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം; ഒരാൾ രക്ഷപെട്ടു