ഉറങ്ങിക്കിടന്ന റിട്ട. ബാങ്ക് മാനേജരെ കാണാനില്ല

കാഞ്ഞങ്ങാട് : വീട്ടിൽ ഉറങ്ങാൻ കിടന്ന റിട്ടയേഡ് ബാങ്ക് മാനേജരെ കാണാതായി .

അലാമിപ്പള്ളി ഫ്രന്റ്സ് ക്ലബിന് സമീപം താമസിക്കുന്ന ഹൊസ്ദുർഗ്  കോ–ഒാപ്പറേറ്റീവ് ബാങ്കിലെ റിട്ട മാനേജർ ബാലകൃഷ്ണനെയാണ് 64, കഴിഞ്ഞ ദിവസം  രാവിലെ മുതൽ കാണാതായത്.

രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ 4 മണിക്ക് വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് വിവരമറിയുന്നത്. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ്  പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94979 80921, 94460 35066 നമ്പറുകളിൽ അറിയിക്കണം .

LatestDaily

Read Previous

കിഴക്കേക്കരയിലും പള്ളിപ്പുഴയിലും സംഘർഷം മൂന്ന് ബി. ജെ. പി പ്രവർത്തകർ ആശുപത്രിയിൽ

Read Next

കാഞ്ഞങ്ങാട്ട് 3.5 ലക്ഷത്തിന്റെ വൈദ്യുതി മോഷണം