കോൺഗ്രസ് നേതാവ് കുറ്റാരോപിതനായ മാനഭംഗക്കേസിൽ പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി 

സ്വന്തം ലേഖകൻ

തലശ്ശേരി : വനിതാ സഹകരണ സംഘം ജിവനക്കാരിയെ ഓഫിസിനുള്ളിൽ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനായ കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ കീഴുന്ന ഡിവിഷൻ കൌൺസിലറുമായ പി.വി.കൃഷ്ണകുമാറിനെതിരെ പരാതിക്കാരിയായ യുവതി ഇന്നലെ കോടതി മുൻപാകെ ഹാജരായി രഹസ്യമൊഴി നൽകി ..

മട്ടനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെയാണ് അതിജീവിത ഇന്ത്യൻ തെളിവ് നിയമം 164 വകുപ്പ് പ്രകാരം ഇന്നലെ ” മൊഴി നൽകിയത് . ഇതിനാധാരമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂലായ് 15 നായിരുന്നു. സിക്രട്ടറിയും നിക്ഷേപ പിരിവുകാരും ഇല്ലാത്ത സമയത്ത് സഹകരണ സംഘം  ഓഫീസിൽ കൃഷ്ണ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവഭർതൃ മതിയുടെ മുൻ പരാതി.

പോലീസ് കമ്മീഷണർക്കുംവനിതാ കമ്മീഷനും പരാതി ലഭിച്ചതോടെ എടക്കാട് പോലീസ് കുറ്റാരോപിതനെതിരെ ജാമ്യമില്ലാ വകുപ്പിൽ  കേസെടുത്തു. പിന്നാലെ കൃഷ്ണകുമാർ നാട്ടിൽ നിന്നും മുങ്ങി ഒളിവിൽ പോയി . ഒളിവിൽ കഴിയുന്നതിനിടെ തലശ്ശേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.

ഒളിവിലായ കൃഷ്ണകുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് പിന്നീട് രഹസ്യയാത്ര ചെയ്തത്..സൈബർ സെൽ ഇയാളുടെ നീക്കങ്ങൾ പിന്തുടരുന്നുണ്ടായിരുന്നു.ഇതിനിടെ ഫോൺ പ്രവർത്തനക്ഷമമായതായി കണ്ടെത്തിയത് പ്രതിക്ക് വിനയായി. ഇയാൾ തിരുപ്പൂരിൽ നിന്നും ബംഗളൂരിലേക്കുള്ള യാത്രയിലാണെന്ന് തിരിച്ചറിഞ്ഞതോടെ എടക്കാട് പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തും സംഘവും ബംഗളുരിലെത്തി വലയിട്ടു. സാറ്റ് ലൈറ്റ് ബസ് സ്റ്റാന്റിൽ വന്നിറങ്ങിയ വന്നിറങ്ങിയ കൃഷ്ണകുമാറിനെ കൈയ്യോടെ അറസ്റ്റ് ചെയ്തു..

ഉടൻ തലശ്ശേരി എ.സി.ജെ.എം.കോടതിയിൽ ഹാജരാക്കിയെങ്കിലും അന്ന് തന്നെ പ്രതിക്ക് മജിസ്ട്രേട്ട് രഹനാ രാജീവൻ ഉപാധികളോടെ ജാമ്യം അനുവദിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി കൃഷ്ണകുമാർ ജാമ്യത്തിലാണുള്ളത്. പ്രതിക്ക് ജാമ്യം ലഭിച്ച വാർത്ത നാട്ടിൽ വിവാദമുയർത്തി. മജിസ്ട്രേട്രേട്ട് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നപേക്ഷിച്ച് പോലീസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ കഴിഞ്ഞ ദിവസം ജില്ല കോടതിയെ സമീപിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ പ്രോസിക്യൂഷന്റെ അപേക്ഷ ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

പീഡന പരാതിയിൽ പോലീസ് നൽകിയ സി.സി.ടി.വി.തെളിവുകൾ ഉൾപെടെ പരിഗണിക്കാതെയാണ് പ്രതിക്ക് മജിസ്ട്രേട്രേട്ട് ജാമ്യം നൽകിയതെന്നാണ് ഹരജിയിൽ ബോധിപ്പിച്ചിരുന്നത്. മതിയായ സാഹചര്യത്തെളിവുകൾ ബോധ്യപ്പെട്ടതിനെ തുടർന്ന് മേൽകോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് പോലും അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോൾ മജിസ്ട്രേട്ട് നിരീക്ഷിച്ചില്ലെന്നും ജില്ലാ കോടതിയിൽ നൽകിയ ഹരജിയിൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു.എന്നാൽ നിയമവിധേയമായാണ് ജാമ്യം അനുവദിച്ചതെന്നാണ് കൃഷ്ണ കുമാറിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്.

LatestDaily

Read Previous

ഓണത്തിന് മലബാറിന് ഇത്തവണ സ്പെഷ്യൽ ട്രെയിനില്ല

Read Next

ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമെന്ന് എം.കെ.മുനീർ