ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ ഏഴ് ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആൾക്കൂട്ടം ഒഴിവാക്കാനാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
അസൗകര്യം കാരണം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകും. ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ഹരിത കർമ്മ സേനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.