ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ പോക്സോ കേസ്. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്നുകാരിയുടെ പരാതിയിലാണ് 15 കാരനെതിരെ പോക്സോ ചുമത്തി ചെറുപുഴ പോലീസ് കേസെടുത്തത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് യാണ് വിദ്യാർത്ഥിനി അധ്യാപികയോട് വർഷങ്ങളായുള്ള പീഡനവിവരം പറഞ്ഞത്.
സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.നാല് വർഷക്കാലമായി പതിനഞ്ചുകാരൻ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കൂടാതെ മറ്റു പല വിദ്യാർത്ഥിനികളെയും കൗമാരക്കാരൻ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ചെറുപുഴ എസ് ഐ, പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.കൗമാരക്കാരനെതിരെ രക്ഷിതാവ് മുഖേന ജുവനൈൽ ബോർഡിന് മുമ്പാകെ പോലീസ് ഇന്ന് റിപ്പോർട്ട് നൽകും