ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ : മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യയെ ഭർത്താവായ ഓട്ടോഡ്രൈവർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ സംശയരോഗമെന്ന് ആക്രമത്തിനിരയായ യുവതിയുടെ ബന്ധുക്കൾ. ഭാര്യയെ ചുട്ടുകൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ചെറുവത്തൂരിലെ മെഡിക്കൽ ഷാപ്പ് ജീവനക്കാരി ഭർത്താവിന്റെ മദ്യപാന ശീലത്തിൽ മനം മടുത്താണ് സ്വന്തം വീട്ടിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ രക്ഷിതാക്കൾ കാടങ്കോട്ട് നിർമ്മിച്ച് നൽകിയ വീട് യുവാവിന്റെ പേരിലാണ് എഴുതിക്കൊടുത്തത്.
ഭാര്യയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഓട്ടോ ഡ്രൈവർ പലതവണ ഭീഷണി മുഴക്കിയിരുന്നതായും, യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഭർത്താവായ പ്രദീപന്റെ ശല്യം സഹിക്കാതെ വന്നതോടെയാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതി രണ്ട് മാസം മുമ്പ് പൊടോത്തുരുത്തിയിൽ രക്ഷിതാക്കളുടെ വീട്ടിലേക്ക് പോയത്. പ്രദീപന് സംശയ രോഗമുള്ളതിനാൽ, യുവതി ഒന്നര വർഷത്തോളമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
ഭർത്താവിന്റ കൊലപാതക ശ്രമത്തിന് ശേഷം യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിക്ക് ചുമട്ടുതൊഴിലാളിയുമായി പ്രണയ ബന്ധം ആരോപിച്ചത് ഭർത്താവായ പ്രദീപന്റെ കെട്ടുകഥയാണെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.