ഒഴിഞ്ഞവളപ്പിൽ സംഘർഷം : സി. പി. എം പ്രവർത്തകന് മർദ്ദനമേറ്റു: കോൺഗ്രസ്സ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

കാഞ്ഞങ്ങാട്   :ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് യൂത്ത്കോൺഗ്രസ് ഡി. വൈ. എഫ്. ഐ സംഘർഷത്തിൽ ഡി. വൈ. എഫ്. ഐ  പ്രവർത്തകന് മർദ്ദനമേറ്റതിന് തൊട്ടുപിന്നാലെ യൂത്ത്കോൺഗ്രസ്  പ്രവർത്തകന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ അജ്ഞാതർ കത്തിച്ചു.  ഇന്നലെ രാത്രി 11 മണിയോടെയാണ് ഒഴിഞ്ഞ വളപ്പ് കടപ്പുറത്ത് സംഘർഷമുണ്ടായത്. ഡി. വൈ. എഫ്. ഐയുടെ കൊടി നശിപ്പിക്കാൻ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന ഒഴിഞ്ഞ വളപ്പിലെ ലക്ഷ്മണന്റെ മകൻ അഖിലിനെയാണ് 28, യൂത്ത്കോൺഗ്രസ്  പ്രവർത്തകർ മർദ്ദിച്ചത് .

ഒഴിഞ്ഞവളപ്പ് യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ഒ. വി. ബൈജു , സി. രാഹുൽ , ഒ. വി പ്രദീപൻ , രതീഷ് , സന്ദീപ് എന്നിവർ ചേർന്നാണ് അഖിലിനെയാണ് മർദ്ദിച്ചത് . മർദ്ദനമേറ്റ  അഖിൽ നീലേശ്വരം  തേജ്വസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ് . അക്രമം നടന്നതിന് തൊട്ടു പിന്നാലെ  ഇന്ന്  പുലർച്ചെയാണ് ബിജുവിന്റെ ഉടമസ്ഥതയിലുള്ള  കെ. എൽ . 60 എം. 7114 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ തീ വെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സി. പി. എം നേതാവും , ബിജുവിന്റെ അമ്മാവനുമായ കളത്തിൽ അമ്പാടിയുടെ വീട്ടു മുറ്റത്ത്  നിർത്തിയിട്ട മോട്ടോർ സൈക്കിളാണ് ഇന്ന് പുലർച്ചെ അജ്ഞാതർ കത്തിച്ചത്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ് ഐ നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ഉയർത്തിയ ഡി.വൈ. എഫ്. ഐയുടെ കൊടികളാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നശിപ്പിക്കാൻ ശ്രമിച്ചത് . ഇതെത്തുടർന്നുണ്ടായ സംഘർഷമാണ് തീക്കളിയിൽ കലാശിച്ചത്. മർദ്ദനമേറ്റ അഖിൽ സി. പി. എം ഏരിയ കമ്മിറ്റി ഒാഫീസ് സെക്രട്ടറി കൂടിയാണ്.

LatestDaily

Read Previous

തെയ്യം കലാകാരന്റെ ആത്മഹത്യ കാരണം തേടി പോലീസ്

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് തെളിവുകൾ ധാരാളം