ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൂന്ന് കേസ്സുകൾ ∙ മുപ്പതോളം പ്രതികൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലും പടിഞ്ഞാറ് മൂവാരിക്കുണ്ടിലും സിപിഎം ബിജെപി സംഘർഷം.
മൂവാരിക്കുണ്ടിലുള്ള ബിജെപിയുടെ സൗധം സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ തകർത്തു.
ആഗസ്ത് 30-ന് ഉച്ചയ്ക്ക് ശേഷം 1-45 മണിക്കാണ് അക്രമം.
ബിജെപി സൗധം തകർത്തതിന് ശേഷം ബിജെപി പതാകകളും ബാനറുകളും പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നാണ് പരാതി.
സ്ഥലത്തുള്ള ബിജെപിയുടെ ഇരിപ്പിടവും തകർത്തിട്ടുണ്ട്. മാരകായുധങ്ങളായ മഴു, കത്തി, പിക്കാസ് എന്നിവയുമായെത്തിയ മുപ്പതോളം പേരാണ് അക്രമം നടത്തിയതെന്ന് ബിജെപി ബൂത്ത് പ്രസിഡണ്ട് മൂവാരിക്കുണ്ടിലെ ഉണ്ണിരാജന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ 7 സിപിഎം പ്രവർത്തകരെ പ്രതി ചേർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശികളായ മദനൻ 41, മണി 51, ഉദയൻ 41, ഉണ്ണികൃഷ്ണൻ 44, അനീഷ് 42, ശ്രീജിത്ത് 41, കൃപേഷ് 29, കണ്ടാലറിയാവുന്ന മറ്റ് 23 ഓളം സിപിഎം പ്രവർത്തകരുടെയും പേരിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 143, 147, 148, 427, 435, 448, 149 അനുസരിച്ചാണ് കേസ്സ്.
ഈ ദിവസം 8-14 മണിക്ക് മൂവാരിക്കുണ്ടിൽ താമസിക്കുന്ന രാജന്റെ മകൾ കെ. രമ്യയുടെ വീട്ടുമുറ്റത്ത് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും, രമ്യയുടെ ഭർതൃപിതാവിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിടിച്ചു തള്ളി താഴെയിടുകയും ചെയ്തുവെന്നതിന് സിപിഎം പ്രവർത്തകരായ കൊവ്വൽ സ്റ്റോറിലെ മദനൻ, മണി 40, എന്നിവർക്കെതിരെ മറ്റൊരു കേസ്സും പോലീസ് രജിസ്റ്റർ ചെയ്തി.
ഇന്ത്യൻ ശിക്ഷാനിയമം 143, 147, 148, 341, 323, 294 (ബി) 506, 149 എന്നീ വകുപ്പുകൾ ചേർത്താണ് കേസ്സ്.