റോഡപകടങ്ങളിൽ പുല്ലൂർ സ്വദേശികൾ മരിച്ചു

കാഞ്ഞങ്ങാട്  :തിരുവോണത്തിനും ഉത്രാട നാളിലുമുണ്ടായ രണ്ട് റോഡപകടങ്ങളിൽ  പുല്ലൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു രണ്ടപകടങ്ങളിലും ഒാട്ടോ മറിഞ്ഞാണ് ഡ്രൈവർമാർ മരിച്ചത്.

ഉത്രാട നാളിൽ വൈകീട്ട് മാണിക്കോത്ത് നിയന്ത്രണം വിട്ട ഒാട്ടോറിക്ഷ ഡി വൈഡറിൽ തട്ടി പുല്ലൂർ മധുരമ്പാടിയിലെ പി. രാജൻ 57, ആണ് മരിച്ചത് . ശനിയാഴ്ച രാത്രി ഒമ്പത് മണിയോടടുത്തായിരുന്നു  മാണിക്കോത്ത് മടിയനിൽ രാജൻ ഒാടിച്ച ഒാട്ടോറിക്ഷ ഡിവൈറിൽ തട്ടിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ: ഒാമന , മക്കൾ: രാജേശ്വരി , രാഹുൽ സഹോദരങ്ങൾ: കരുണാകരൻ , അംബിക, പരേതരായ ദാമോദരൻ, കുഞ്ഞികൃഷ്ണ , പിതാവ് പരേതനായ ദാമോദരൻ , മാതാവ് കല്ല്യാണി

പുല്ലൂർ പെള്ളക്കടയിൽ തിരുവോണ നാളിൽ ഒാട്ടോറിക്ഷ മറിഞ്ഞ്  മരിച്ചത് . ഡി. വൈ. എഫ്. ഐ യുനിറ്റംഗം അനൂപ് ഉദയനഗറാണ് പുല്ലുർ എടമുണ്ടായിലെ  പരേതനായ അശോകന്റെയും ഇന്ദിരയുടെ മകനാണ് സഹോദരങ്ങൾ : അനീഷ് , അനിത.

Read Previous

ഹൃദയാഘാതം പ്രവാസി മരണപ്പെട്ടു

Read Next

കാഞ്ഞങ്ങാട് സൗത്തിലും മൂവാരിക്കുണ്ടിലും സിപിഎം- ബിജെപി സംഘർഷം