ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: യു.എ.ഇ.യിൽ ചൂടിൽ വലയുന്നവർക്ക് സന്തോഷവാർത്ത. കടുത്ത വേനൽച്ചൂടിന് വിരാമമിട്ടുകൊണ്ട് ബുധനാഴ്ച പുലർച്ചെ സുഹൈൽ നക്ഷത്രത്തെ കണ്ടെന്ന് രാജ്യത്തെ ജ്യോതിശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. ഈ വേനൽക്കാലത്ത് താപനില പല തവണ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതിനാൽ ഈ കാഴ്ച പലർക്കും ആശ്വാസകരമാണ്. താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്റർനാഷണൽ ആസ്ട്രോണമി സെന്ററിന്റെ കണക്കനുസരിച്ച് സിറിയസ് കഴിഞ്ഞാൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ്. ശീതകാലത്തിന്റെ അവസാനം വരെ അറേബ്യൻ ഉപദ്വീപിൽ ഇത് കാണാൻ കഴിയും. അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, സുഹൈൽ നക്ഷത്രം പുരാതന കാലം മുതൽ അറബികൾക്ക് സുപരിചിതമാണ്.
അറബ് കവിതകളിലും കഥകളിലും ബദൂയിൻ വാക്യങ്ങളിലും സുഹൈലിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. മുൻകാലങ്ങളിൽ, ആളുകൾ ഈ നക്ഷത്രത്തെ അടിസ്ഥാനമാക്കി മത്സ്യബന്ധനവും കൃഷി പ്രവർത്തനങ്ങളും നടത്താറുണ്ടായിരുന്നു. ദ്രൗർ എന്ന പുരാതന അറബ് കലണ്ടറിന്റെ തുടക്കവും സുഹൈൽ നക്ഷത്രം അടയാളപ്പെടുത്തുന്നുവെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരിരി പറഞ്ഞു.