കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 9 പെൺകുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകൾ ഉൾപ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്.

മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Previous

ഉത്സവ സീസണിൽ മൊഴിമാറ്റ ചിത്രങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടെന്ന് തിയേറ്ററുടമകളോട് തെലുങ്ക് നിർമ്മാതാക്കൾ

Read Next

ഇംഗ്ലണ്ട് ജയിച്ചതോടെ ഒമർ ലുലുവിന്റെ പേജിൽ കമന്റ് മേളം