ലോകകപ്പിന്റെ ഭാഗമായി നവീകരണം പൂർത്തിയാക്കിയ 8 ബീച്ചുകൾ നവംബർ ഒന്നിനു തുറക്കും

ദോഹ: നവീകരണം പൂർത്തിയായ 8 ബീച്ചുകൾ നവംബർ 1 മുതൽ തുറക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 18 ബീച്ചുകളുടെ നവീകരണം പുരോഗമിക്കുകയാണ്.

നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സീലൈൻ, അൽ വക്ര പബ്ലിക് ബീച്ചുകൾ, അൽ വക്ര, സിമൈസ്മ ഫാമിലി ബീച്ചുകൾ അൽ ഫെർഖിയ, സഫ അൽ തവക്, അൽ ഖരെറയ്ജി, അൽ ഘരിയ എന്നീ എട്ട് ബീച്ചുകൾ നവംബർ 1 മുതൽ തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്സ് ആൻഡ് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ എൻജി. സുലൈമാൻ അൽ അബ്ദുല്ല പറഞ്ഞു. ബാക്കിയുള്ളവയും ഉടൻ തുറക്കും.

നവീകരണത്തിന്‍റെ ഭാഗമായി നടപ്പാതകൾ, വിവിധ ഡിസൈനുകളുടെ മേൽക്കൂരകൾ, ശൗചാലയങ്ങൾ, കിയോസ്കുകൾ, ബാർബിക്യൂ ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ-ഫുട്ബോൾ മൈതാനങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായുള്ള നടപ്പാതകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

K editor

Read Previous

2023 ലെ ഏഷ്യാ കപ്പ് ഖത്തറിൽ; മാറ്റം ചൈന പിന്മാറിയതോടെ

Read Next

ഗവർണറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി വി.ഡി. സതീശൻ