777 ചാർളി സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം മൃ​ഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒകൾക്ക്; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ…

777 ചാർലി ദക്ഷിണേന്ത്യയിൽ ഉടനീളം ആരാധകരെ നേടിയ ചിത്രമാണ്. നായയും മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം പിളർത്തുമെന്ന് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടു. ധർമ്മ എന്ന യുവാവിന്‍റെയും ചാർലി എന്ന നായയുടെയും കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ നിർമ്മാതാക്കൾ ഒരു പുതിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

രാജ്യത്തെ നായ്ക്കളുടെയും മൃഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒകൾക്ക് ചിത്രത്തിന്‍റെ ലാഭവിഹിതത്തിന്‍റെ അഞ്ച് ശതമാനം സംഭാവന ചെയ്യാൻ 777 ചാർലി ടീം തീരുമാനിച്ചു. ചിത്രത്തിന്‍റെ നിർമ്മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക ചാർലിയുടെ പേരിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചാർളിക്ക് നിങ്ങൾ നൽകിയ അതിരുകളില്ലാത്ത സ്നേഹത്തിന് നന്ദി. ചാർളി വന്നിട്ട് 25 ദിവസമായി. നിങ്ങൾ നൽകിയ അംഗീകാരം വളരെ വലുതാണ്,” രക്ഷിത് പറഞ്ഞു.

“ഈ സിനിമ ആഘോഷിക്കുക എന്നതിന് ഏറ്റവും നല്ല മാർഗം ഈ ചിത്രം നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ഇതിന് പിന്നിൽ നിന്ന എല്ലാവരുടെയും പ്രയത്നത്തെയും ആഘോഷിക്കുക എന്നതാണ്. അതിനാൽ ‘777 ചാർലി’ എന്ന ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാൻ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു.” എന്നും രക്ഷിത് പറഞ്ഞു. മലയാളിയായ കിരൺ രാജ്. കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളിയായ നോബിളായിരുന്നു സം​ഗീത സംവിധാനം.

K editor

Read Previous

‘അറിയിപ്പ്’ ലൊക്കാര്‍ണോ മത്സരവിഭാഗത്തിൽ; 17 വര്‍ഷത്തിന് ശേഷമെത്തുന്ന ഇന്ത്യന്‍ ചിത്രം

Read Next

നെയ്റോബി ഈച്ചകൾ പെറ്റ് പെരുകുന്നു; പരിഭ്രാന്തരായി പ്രദേശവാസികൾ