777 ചാർലി; ലാഭവിഹിതത്തിന്റെ ഒരു പങ്ക് മൃഗക്ഷേമത്തിന് പ്രവർത്തിക്കുന്ന എൻജിഒകൾക്ക്

777 ചാർലി എന്ന സിനിമ അതിന്‍റെ പ്രമേയവും താരനിരയും കൊണ്ട് ഇന്ത്യയിലുടനീളം വളരെയധികം ശ്രദ്ധ നേടിയ ഒരു കന്നഡ ചിത്രമാണ്. ധർമ്മ എന്ന യുവാവിന്‍റെയും ചാർലി എന്ന നായയുടെയും കഥയാണ് ചിത്രം പറയുന്നത്. പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ.

നായ്ക്കളുടെയും മൃഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ എൻജിഓകൾക്ക് ചിത്രത്തിന്‍റെ ലാഭവിഹിതത്തിന്‍റെ അഞ്ച് ശതമാനം സംഭാവന ചെയ്യാൻ 777 ചാർലി ടീം തീരുമാനിച്ചു. ചിത്രത്തിന്‍റെ നിർമ്മാതാവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക ചാർലിയുടെ പേരിൽ നൽകും.

777 ചാർളി റിലീസ് ആയിട്ട് 25 ദിവസമായി. സിനിമ നമുക്ക് നേടിത്തന്ന ആരാധനയും അംഗീകാരവും മനസ്സിലാക്കാൻ തുടങ്ങുമ്പോൾ തങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലെന്ന് രക്ഷിത് പറഞ്ഞു.

Read Previous

‘റോക്കട്രി ദി നമ്പി എഫക്റ്റ്’ ഇന്ത്യയിൽ 15 കോടി കടന്നു

Read Next

‘കടുവ’ നാളെ എല്ലാ തടസ്സങ്ങളെയും ഭേദിച്ച് തിയറ്ററിലേക്ക്