സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ കത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തിന്‍റെ ഉജ്ജ്വല സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാനും ഒരുമിച്ച് പോരാടുമെന്ന് നിയമസഭ പ്രമേയം പാസാക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവർണറുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതായും 1987 ഓഗസ്റ്റ് 13ന് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മേളനം ചേർന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14ന് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മറ്റൊരു ദിവസം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

ഇഹ്റാമുകൾ റീസൈക്കിൾ ചെയ്യാൻ എം.ഡബ്ല്യു.എ.എന്‍ പദ്ധതി

Read Next

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം; 552 തീയറ്ററുകളില്‍ ഗാന്ധി സിനിമ, പ്രദര്‍ശനം സൗജന്യം