സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം; കസേര ഇല്ലാതെ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍

ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ഇരിക്കാൻ കസേരകളില്ല എന്ന് പരാതി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്.
സംസ്ഥാനത്തെ 24 ജില്ലകളിൽ തമിഴ്നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നിഷേധിച്ചിരിക്കുന്നത്.

Read Previous

നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തി: വി. ശിവൻകുട്ടി

Read Next

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ