രാജ്യത്തുടനീളം 71,000 പേർക്ക് ജോലി; കേന്ദ്രം നിയമന ഉത്തരവു കൈമാറി

ന്യൂഡൽഹി: 10 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി 71,056 പേർക്ക് കേന്ദ്രം ഇന്ന് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് കൈമാറിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ 45 ഇടങ്ങളിലാണ് റോസ്ഗാർ മേള നടന്നത്. നേരത്തെ ഒക്ടോബർ 22ന് പ്രധാനമന്ത്രി മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് 75,000 പേർക്ക് നിയമന ഉത്തരവ് നൽകിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം ക്യാംപെയ്നുകൾ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതാണ് ഇരട്ട എൻജിൻ സർക്കാരുകളുടെ ഇരട്ട ഗുണമെന്നും മോദി കൂട്ടിച്ചേർത്തു.

K editor

Read Previous

വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗിന് തടസം; സര്‍ക്കാരിന് കോടികളുടെ നഷ്ടം

Read Next

യുക്രൈനിലെ മെഡി.വിദ്യാര്‍ഥികളിൽ 170 പേര്‍ വിദേശത്ത് പഠനം തുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി