ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും വർദ്ധിച്ചു. വിവിധ ഉൽപ്പന്നങ്ങളുമായി ഇൻഫ്ലുവൻസർമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ ‘ഇൻഫ്ളുവൻസർ ട്രസ്റ്റ് സർവേ’ റിപ്പോർട്ട് അനുസരിച്ച്, 70 ശതമാനം ഇന്ത്യക്കാരും സാധനം വാങ്ങുന്നത് ഇത്തരത്തിലാണ്. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്സിഐ) പറയുന്നതനുസരിച്ച്, ഏത് ഉൽപ്പന്നം വാങ്ങണം എന്നതിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ തീരുമാനങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് വലിയ സ്വാധീനമുണ്ട്.
18 വയസിന് മുകളിലുള്ള 820 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. പ്രതികരിച്ചവരിൽ 79 ശതമാനം പേരും ഇൻഫ്ലുവൻസറെ വിശ്വസിക്കുന്നുവെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇവരിൽ മുപ്പത് ശതമാനം പേർ ഇൻഫ്ലുവൻസർമാരെ പൂർണ്ണമായി വിശ്വസിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്.
അതേസമയം 49 ശതമാനം പേർ ഒരു പരിധിവരെ വിശ്വസിക്കുന്നുവെന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും ഇൻഫ്ലുവൻസറിന്റെ സ്വാധീനത്താൽ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും വാങ്ങിയതായും റിപ്പോർട്ട് പറയുന്നു.