7 വർഷത്തെ പ്രണയം; അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരാകുന്നു

ബോളിവുഡ് നടൻ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 30ന് വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മുംബൈയിലും ഡൽഹിയിലുമായി വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.

ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ഫുക്രെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019 ൽ അലി ഫസൽ റിച്ചയോട് വിവാഹാഭ്യർഥന നടത്തി. 2021 ലാണ് ഇരുവരും വിവാഹിതരാകേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

‘ഡെത്ത് ഓൺ ദ നൈൽ’ ആയിരുന്നു അലി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഫുക്രി 3, ഹോളിവുഡ് ചിത്രമായ കാണ്ഡഹാർ, ഖുഫിയ എന്നിവയാണ് അലി ഫസലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ. റിച്ചയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫുക്രെ 3. ഇത് കൂടാതെ ദി ഗ്രേറ്റ് ഇന്ത്യൻ മർഡർ എന്ന വെബ് സീരീസിലും റിച്ച അഭിനയിക്കുന്നുണ്ട്.

Read Previous

മനുഷ്യ ജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ ;പ്രതികരണവുമായി താരങ്ങൾ

Read Next

കോഹിനൂര്‍ ജഗന്നാഥ ക്ഷേത്രത്തിന്റേതാണ് ; ബ്രിട്ടന്‍ തിരിച്ചുനല്‍കണമെന്ന് സംഘടന