സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം

കശ്മീർ: ഐടിബിപി ജവാന്മാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. പഹൽഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 37 ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ജവാന്മാരും 2 ജമ്മു കശ്മീർ പോലീസുകാരും ബസിൽ ഉണ്ടായിരുന്നു. ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഐടിബിപി പത്രക്കുറിപ്പിൽ അറിയിച്ചു.

അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാർ. ചന്ദൻവാരിയിൽനിന്നാണ് ബസ് പുറപ്പെട്ടത്. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ശ്രീനഗറിലെ കൺട്രോൾ റൂമിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി എസ്.ഡി.എച്ച് പഹൽഘാമിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read Previous

ഇന്റര്‍നെറ്റ് തകരാര്‍ മൂലം കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങി

Read Next

നെഹ്‌റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നം പ്രകാശനം നടത്തി