ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കസ്റ്റഡിയിലെടുത്തത് ഇന്ന് പുലർച്ചെ 6 മണിക്ക് അജാനൂർ കടപ്പുറത്തെ പ്രവാസിയുടെ വീട്ടിൽ
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി യുവാവ് കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ ഉപേന്ദ്രന്റെ മകൻ കുട്ടനെന്ന് വിളിക്കുന്ന ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. അകന്ന ബന്ധത്തിൽപ്പെട്ട 5 വയസ്സുകാരി, ദീപുവിന്റെ വീട്ടുമുറ്റത്ത് മറ്റു കുട്ടികളോപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ തന്ത്രത്തിൽ വിളിച്ച് സ്വന്തം കിടപ്പറയിൽ കൊണ്ടു പോയി ദീപു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് അമ്മയോട് പറയുകയും, മാതാവ് കുട്ടിയെ പരിശോധിച്ചപ്പോൾ, രഹസ്യ ഭാഗം കരുവാളിച്ചതായി കണ്ടെത്തുകയും ചെയ്തു.
ഇതേ തുടർന്ന് ദീപുവിനോട് സംസാരിച്ചപ്പോൾ, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പ്രതി നിഷേധിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.
പ്രതി ദീപുക്കുട്ടനെ പോലീസ് അന്വേഷിച്ചപ്പോഴേക്കും, അയാൾ നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. ദീപുക്കുട്ടനെതിരെ പോലീസിൽ പരാതി നൽകിയ മാതാവിനെ പ്രതിയുടെ ബന്ധുക്കൾ പിന്നീട് ഭീഷണിപ്പെടുത്തി. ദീപുവും മാതാവിനെ വിളിച്ച് തട്ടിക്കളയുമെന്നും ഭീഷണി മുഴക്കി.
പോലീസിൽ പരാതി മാറ്റിപ്പറയാനും മാതാവിൽ കട ുത്ത സമ്മർദ്ദമുണ്ടായി. പിന്നീട് പെൺകുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴും ലൈംഗിക പീഡനം ഉറപ്പായിരുന്നു.
പ്രതിയുടെ ഭാഗത്ത് നിന്ന് മാതാവിന് നേരെയുള്ള ഭീഷണി ശക്തമായപ്പോൾ, കേസന്വേഷണ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടും, കടുത്ത ഭീഷണി മൂലം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മാതാവിന് കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം സിആർപിസി 164 രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് പെൺകുട്ടിയെ കാസർകോട് സെഷൻസ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.
രഹസ്യ മൊഴിയിലും, ദീപു തന്നെ ഉപദ്രവിച്ചു വെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി ദീപുക്കുട്ടനെ പോലീസ് അന്വേഷിച്ചു വരികയാണെങ്കിലും, പ്രതി അജാനൂർ കടപ്പുറത്തുള്ള രഹസ്യ കേന്ദ്രത്തിലും പിന്നീട് ബേക്കൽ പാലത്തിനടുത്ത് രാമഗുരു നഗറിലുള്ള മാതാവിന്റെ ബന്ധു വീട്ടിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.
അജാനൂർ കടപ്പുറത്ത് സമുദ്രത്തോട് ചേർന്നുള്ള ഒരു വീട്ടിൽ നിന്നാണ് ഹൊസ്ദുർഗ്ഗ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ ഇന്ന് പുലർച്ചെ 6 മണിക്ക് പ്രതി ദീപുക്കുട്ടനെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ കാറിൽ പോലീസെത്തുമ്പോൾ, ദീപുക്കുട്ടൻ വീട്ടു മുറിയിൽ ഉറങ്ങുകയായിരുന്നു.
കൂടെ മറ്റൊരു യുവാവുമുണ്ടായിരുന്നു. ഈ മുറിയിൽ രാത്രി അന്തിയുറങ്ങിയ ഒരു മത്സ്യത്തൊഴിലാളി യുവാവ് പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് മത്സ്യ ബന്ധനത്തിന് പോയപ്പോൾ, പ്രതി കിടന്നിരുന്ന മുറിയുടെ വാതിൽ പാതി ചാരി വെച്ച നിലയിലായിരുന്നു.
ദീപുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ താൻ സംഭവത്തിൽ നിരപരാധിയാണെന്ന് യുവാവ് പറഞ്ഞുവെങ്കിലും, അക്കാര്യങ്ങൾ കോടതിയിൽ പറയാൻ അവസരമുണ്ടെന്ന് പറഞ്ഞാണ് ദീപുക്കുട്ടനെ സബ് ഇൻസ്പെക്ടറും പാർട്ടിയും കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഗൾഫിലായിരുന്ന ദീപുക്കുട്ടൻ അഞ്ചു മാസം മുമ്പാണ് നാട്ടിലെത്തിയത്.