5ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിൽ ആരംഭിക്കും

ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29 ന് തന്നെ പ്രധാനമന്ത്രി 5 ജിയ്ക്ക് തുടക്കമിടുമെന്ന് സൂചനകൾ ലഭിച്ചിരുന്നു.

5 ജി സേവനങ്ങൾ വിന്യസിക്കാൻ ടെലികോം സേവന ദാതാക്കൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ സേവനം പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കേണ്ടിവന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Previous

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച് വിക്രം

Read Next

മലയാള സിനിമയുടെ തിലകക്കുറി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്