മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എറിക്സൺ, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി റിലയൻസ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.

Read Previous

വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരിട്ട് കണ്ട് വിജയ് ദേവരകൊണ്ട

Read Next

‘ബോയിക്കോട്ട് ക്യാംപെയിനിന്‌ വേണ്ടി കളയുന്ന ഊര്‍ജം ക്രിയാത്മകമായി ഉപയോഗിക്കൂ’