നിരോധനാജഞ നിലനിൽക്കെ 50 ലേറെ പേർ പങ്കെടുത്ത സൈക്കിൾ റാലി ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അമ്പതിലേറെ പേരെ പങ്കെടുപ്പിച്ച് ചെങ്കള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കോവിഡ് 19 പ്രതിരോധ സന്ദേശ സൈക്കിൾ റാലി കാസർകോട് ജില്ലാ കലക്ടർ ഡോ: ഡി. സജിത് ബാബു ഫ്ളാഗ് ഒാഫ് ചെയ്തത് വിവാദമായി.

കോവിഡ് വ്യാപന സാഹചര്യത്തിൽ നിരോധനാജഞ പ്രഖ്യാപിക്കുകയും അഞ്ചാളുകളിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുതെന്ന് ഉത്തരവിടുകയും ചെയ്ത ജില്ലകാലക്ടർ തന്നെ ആൾക്കൂട്ട പരിപാടിയുടെ ഉദ്ഘാടകനായി മാറുകയായിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയിലാണ് കലക്ടർ 17-ന് നടന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന റാലിയിലും ആരും സാമൂഹിക അകലം പാലിച്ചതുമില്ല

Read Previous

കുടുംബശ്രീ ഹോട്ടൽ കുടുംബ ഹോട്ടലാക്കി പാർട്ടി ഏരിയാക്കമ്മിറ്റി കണ്ണുരുട്ടി

Read Next

കാണാതായ 58കാരന്റെ ജഢം പുഴയിൽ