സംസ്ഥാനത്ത് ഇനി ഡിഗ്രി 4 വർഷം; പരിഷ്കാരം അടുത്ത വർഷം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.

സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി പരിഷ്ക്കരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഇതു സംബന്ധിച്ച നിർദേശം നൽകി.

Read Previous

വിഴിഞ്ഞം സമരം; തുറമുഖ മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

Read Next

കെടിയു വിസി നിയമനം; ഡോ.സിസ തോമസ് സീനിയോറിറ്റിയിൽ നാലാമതെന്ന് ഗവർണർ കോടതിയിൽ